ഓണക്കിറ്റ്, ഓണക്കോടി വിതരണം ചെയ്തു
1588910
Wednesday, September 3, 2025 5:30 AM IST
തിരുവമ്പാടി: സിഗ്നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൂടരഞ്ഞി പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
സിഗ്നേച്ചർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സിജോ മച്ചുകുഴിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, മെൽബിൻ കളത്തിപറമ്പിൽ, ജോബിൻ തെങ്ങുംപള്ളിയിൽ, ദിലീപ് മാത്യൂസ്, ബോണി പടിഞ്ഞാറേൽ, സിബി അറക്കൽ എന്നിവർ പ്രസംഗിച്ചു.
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്ക് ഓണ സമ്മാനങ്ങളും കിറ്റും വിതരണം ചെയ്തു. മുതുകാട് സബ് സെന്ററിൽ നടന്ന പരിപാടി പന്നിക്കോട്ടൂർ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ പ്രസിഡന്റ് ബോബി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. നോബി കുമ്പുക്കൽ, കെ.ഒ. സെബാസ്റ്റ്യൻ, ജോസ് വിലങ്ങുപാറ, ശ്രീധരൻ പെരുവണ്ണാമൂഴി, തോമസ് ചെരിയംപുറത്ത്, ഷൈനി ഫ്രാൻസിസ്, കെ.എസ്. ധന്യ എന്നിവർ പങ്കെടുത്തു.
കൂരാച്ചുണ്ട്: കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ ഓണക്കിറ്റുകൾ വിതരണം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ടിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളായ ജോൺസൺ മാളിയേക്കൽ, വിനോദ് നരിക്കുഴി, നിമ്മി പൊതിയിട്ടേൽ, ലൗലി തടത്തിൽ എന്നിവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട്: കോൺഗ്രസ് കൂരാച്ചുണ്ട് പഞ്ചായത്ത് കല്ലാനോട് എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായവരും കിടപ്പു രോഗികളുമുള്ള കുടുംബങ്ങൾക്ക് ഭവനങ്ങൾ സന്ദർശിച്ച് ഓണക്കിറ്റുകൾ വിതരണം ചെയ്തു.
തോമസ് കുമ്പുക്കൽ, ജോൺസൺ എട്ടിയിൽ, വാർഡ് മെമ്പർ അരുൺ ജോസ്, ജോസ് വട്ടുകുളം, ഷാജൻ കടുകൻമാക്കൽ, കുര്യൻ ചെമ്പനാനി,ജോയി എളംപ്ലാശേരി, സദീശൻ പുതുക്കുടിമീത്തൽ, സന്ദീപ് കളപ്പുരയ്ക്കൽ, സണ്ണി മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരി: പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി. കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു. ആശമാരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നൽകുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ കൂടെയുണ്ടെന്നും സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി എംപി ഉറപ്പ് നൽകി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം സി.ജെ. ടെന്നിസൺ, ഫ്രാൻസിസ് ചാലിൽ, ടോമി ഇല്ലിമൂട്ടിൽ, ബിജു ഒത്തിക്കൽ, റെജി തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.