ഓണക്കിറ്റുകൾ വിതരണം ചെയ്തു
1589180
Thursday, September 4, 2025 5:29 AM IST
കൂരാച്ചുണ്ട്: കേരളാ കോൺഗ്രസ് -എം കല്ലാനോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ടോം തടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ ബേബി കാപ്പുകാട്ടിൽ, ജില്ലാ സെക്രട്ടറിമാരായ ജോസഫ് വെട്ടുകല്ലേൽ, ബോബി ഓസ്റ്റിൻ, വിനോദ് കിഴക്കയിൽ, വനിതാ കോൺഗ്രസ് -എം വൈസ് പ്രസിഡന്റ് ലൂസി തടത്തിൽ,
വനിതാ കോൺഗ്രസ്-എം ജില്ലാ സെക്രട്ടറി സിനി സിജോ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാഘവൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കൽ, കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് വിൽസൻ പാത്തിച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മാത്യു അകമ്പടിയിൽ, സംസ്ഥാന ഐടി കോഡിനേറ്റർ സനീഷ് കായണ്ണ, തോമസ് വെട്ടിക്കുഴി, പ്രിൻസ് കളമ്പൻകുഴി, വിപിൻ എട്ടിയിൽ, പോൾസൻ കുറിയേടത്ത്, മാത്യു കൊടകശേരി തുടങ്ങിയവർ നേതൃത്വം നൽകി.