ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് വിഭജനം അട്ടിമറിക്കുന്നുവെന്ന്
1588697
Tuesday, September 2, 2025 7:45 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് വിഭജനം സിപിഎം ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നതായി യുഡിഎഫ് ചക്കിട്ടപാറ മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ അന്തിമ ഉത്തരവിനു വിരുദ്ധമായി 6, 12, 13 വാര്‍ഡുകളുടെ അതിര്‍ത്തികള്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുന്നത് ജനാധിപത്യ വിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണെന്ന് യുഡിഎഫ് ആരോപിച്ചു.
വാര്‍ഡ് പുനര്‍നിര്‍ണയം ഡീലിമിറ്റേഷന്‍ കമ്മിറ്റി തീരുമാനിച്ച് പ്രസിദ്ധീകരിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍ തന്നെ നടത്തണം. അട്ടിമറിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ യോഗം തീരുമാനിച്ചു. മണ്ഡലം ചെയര്മാന് ജോസ് കാരിവേലി അധ്യക്ഷത വഹിച്ചു. കെ.എ. ജോസുകുട്ടി, ഹമീദ് ആവള, രാജീവ് തോമസ്, രാജന് വര്‍ക്കി, പി.വാസു, ജോര്‍ജ് മുക്കള്ളില്‍, റെജി കോച്ചേരി, ജെയിംസ് മാത്യു, ജിതേഷ് മുതുകാട്, ബാബു കൂനംതടം, ടോമി വള്ളിക്കാട്ടില്‍, ആലിക്കോയ മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.