ക്രൈസ്തവർക്കെതിരായ അതിക്രമം തടയാൻ പ്രധാനമന്ത്രി ഇടപെടണം: കേരള കോണ്ഗ്രസ്-എം
1582651
Sunday, August 10, 2025 6:00 AM IST
സുൽത്താൻ ബത്തേരി: ഒഡീഷയിൽ കഴിഞ്ഞ ദിവസം വൈദികർക്കും കന്യാസ്ത്രീകൾക്കും നേരേ നടന്ന ബജ്റംഗ്ദൾ ആക്രമണത്തിൽ കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ജനാധിപത്യ, മതേതര മൂല്യങ്ങൾക്കെതിരേ നിലകൊളുന്ന ശക്തികൾ നിയമം കൈയിലെടുക്കുന്നത് ക്രൈസ്തവരടക്കം ജനവിഭാഗങ്ങളെ ആശങ്കയിലാക്കുകയാണ്. ഛിദ്രശക്തികളെ നിലയ്ക്കുനിർത്തുന്നതിനും ഭരണഘടനാദത്തമായ അവകാശങ്ങൾ എല്ലാ പൗരൻമാർക്കും ഉറപ്പുവരുത്തുന്നതിനും പ്രധാനമന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി എന്നിവർ പ്രസംഗിച്ചു.