വെള്ളമുണ്ട പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിർവഹണം അന്വേഷിക്കണമെന്ന്
1583335
Tuesday, August 12, 2025 7:20 AM IST
വെള്ളമുണ്ട: പഞ്ചായത്തിൽ കഴിഞ്ഞ സാന്പത്തികവർഷങ്ങളിൽ നടന്ന തൊഴിലുറപ്പ് പദ്ധതി നിർവഹണം സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തൊണ്ടർനാട് പഞ്ചായത്തിൽ മെറ്റീരിയൽ കോസ്റ്റ് ഉപയോഗിച്ചു നടത്തിയ തൊഴിലുറപ്പ് പദ്ധതികളിൽ രണ്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. സമാന പദ്ധതികൾ വെള്ളമുണ്ട പഞ്ചായത്തിലും നടപ്പാക്കിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, ടി.കെ. മമ്മൂട്ടി, എൻ.കെ. പുഷ്പലത, എം.എം. സാജു, സതീശൻ പാലിയാണ, പി. പ്രകാശൻ, ഷാജി പനമട, മുനീർ തരുവണ, ചന്തു പുല്ലോറ, ടി.സി. തങ്കച്ചൻ, ഐ.സി. തോമസ് എന്നിവർ പ്രസംഗിച്ചു.