ശുചീകരണത്തൊഴിലാളികളെ എൽഎസ്ജിഡി പൊതുസർവീസിൽ ഉൾപ്പെടുത്തണം: കെഎംസിസിഇസി
1583596
Wednesday, August 13, 2025 7:56 AM IST
കൽപ്പറ്റ: മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ശുചീകരണത്തൊഴിലാളികളെ എൽഎസ്ജിഡി പൊതുസർവീസിൽ ഉൾപ്പെടുത്തണമെന്ന് എംജിടി ഹാളിൽ ചേർന്ന കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോണ്ഗ്രസ്(ഐഎൻടിയുസി)ജില്ലാ കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മെഡിസെപ്പിലെ അപാകം പരിഹരിക്കുക, താല്കാലിക സിഎൽആർ/ഡിഎൽ ആർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡൻ് പി.പി. ആലി അധ്യക്ഷത വഹിച്ചു. കഐംസിസിഇസി സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ജംഷീദ്, ജി. സേവ്യർ, രാജീവൻ ഇരിട്ടി, മനോഹരൻ ശ്രീകണ്ഠപുരം, വിനു മാനന്തവാടി, ഡൊമനിക് മാനന്തവാടി, ലാൽ ജോസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.