കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യദിനം ആചരിച്ചു
1583051
Monday, August 11, 2025 6:07 AM IST
കൽപ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാസലഹരികൾക്കും മയക്കുമരുന്നുകൾക്കും എതിരേയുള്ള ക്വിറ്റ് ഡ്രഗ്സ് വാക്കത്തോണ്‍ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
നേതാക്കളായ പി.കെ. ജയലക്ഷ്മി, പി.പി. ആലി, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, ഒവി. അപ്പച്ചൻ, എം.എ. ജോസഫ്, അഡ്വ. രാജേഷ് കുമാർ, നിസി അഹമ്മദ്, ഒ. ആർ. രഘു,
കമ്മന മോഹനൻ, ബിനു തോമസ്, പി. ശോഭനകുമാരി, ചന്ദ്രിക കൃഷ്ണൻ, സുരേഷ്ബാബു, പോൾസണ്‍ കൂവക്കൽ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, ഡിന്റോ ജോസ് എന്നിവർ പ്രസംഗിച്ചു.