കാവിവത്കരിക്കാൻ അനുവദിക്കില്ല: എസ്എഫ്സിടിഎസ്എ
1583056
Monday, August 11, 2025 6:07 AM IST
പുൽപ്പള്ളി: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനും കാവിവൽക്കരിക്കാനും അനുവദിക്കില്ലെന്ന് പുൽപ്പള്ളിയിൽ ചേർന്ന സെൽഫ് ഫിനാൻസിംഗ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ പ്രമേയത്തിലൂടെ അറിയിച്ചു.
സർവകലാശാലകളിൽ സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ഗവർണറും വൈസ് ചാൻസിലർമാരും ശ്രമിക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കും. 16ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന കണ്വെൻഷൻ വിജയിപ്പിക്കാനും ജില്ലയിലെ മുഴുവൻ സ്വാശ്രയ കോളജ് ജീവനക്കാരെയും സംഘടനയുടെ അംഗങ്ങളാക്കാനും കണ്വൻഷൻ തീരുമാനിച്ചു.
പുൽപ്പള്ളി അഴീക്കോടൻ മന്ദിരത്തിൽ നടന്ന കണ്വൻഷൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. എൻ.കെ. ആദർശ് അധ്യക്ഷത വഹിച്ചു. കെ.എ. സാനിബ്, പി.എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സെക്രട്ടറി അജിത് കെ. ഗോപാൽ, പ്രസിഡന്റ് എൻ.കെ. ആദർശ്, ട്രഷറർ കെ.എ. സാനിബ് എന്നിവരെ തെരഞ്ഞെടുത്തു.