ലഹരിവിരുദ്ധ ബോധവത്കരണം നൽകി
1583331
Tuesday, August 12, 2025 7:20 AM IST
തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എക്സൈസ് വിമുക്ത മിഷൻ, എസ്പിസി യൂണിറ്റ്, സോഷ്യൽ സർവീസ് സ്കീം, വിമുക്തി ക്ലബ് എന്നിവ സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ സി.പി. മറിയം മഹ്മൂദ്, അഞ്ജലി മോഹൻ, വിദ്യാർഥി പ്രതിനിധികളായ ജി.പി. അശ്വനി, കെ. കാർത്തിക് എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്ലക്കാർഡുകൾ നിർമിച്ചു. സിപിഒ ബിന്ദു വർഗീസ് ,സി.സി. ഷിജി പ്രസംഗിച്ചു.