വികസന ശിൽപ്പശാല നടത്തി
1582660
Sunday, August 10, 2025 6:01 AM IST
വൈത്തിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല വികസന ശിൽപ്പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം എൻ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് എബ്നെസർ സാമുവൽ അധ്യക്ഷത വഹിച്ചു. വികസന വിഷയസമിതി ജില്ലാ കണ്‍വീനർ എം.എം. ടോമി, റിസോഴ്സ് പേഴ്സണ്‍ പി. കുഞ്ഞിക്കൃഷ്ണൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ എന്നിവർ അവതരണങ്ങൾ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ഉഷാകുമാരി, എൽസി ജോർജ്, പി. ഗഗാറിൻ, കെ.വി. ഫൈസൽ, കുന്നത്ത് സാജിദ്, കെ.ജെ. ഡാനിയേൽ, സി.കെ. കുമാർ, എ.ആർ. രഞ്ജിനി, എസ്. പ്രവീണ്‍ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മേഖല സെക്രട്ടറി പി.എം. അനൂപ്കുമാർ യൂണിറ്റ് സെക്രട്ടറി വി. ജയകുമാർ എന്നിവർ സംസാരിച്ചു.