ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
1583602
Wednesday, August 13, 2025 7:57 AM IST
പുൽപ്പള്ളി: ഐസിഡിഎസ് പനമരം അഡീഷണലും പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തും ചേർന്ന് ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ആറു മാസം മുതൽ രണ്ട് വയസുവരെയുള്ള കുട്ടികളുടെ ബേബി ഷോയും അമ്മമാർക്കായി ബോധവത്കരണവും സംഘടിപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, പി. ലീഷ്മ, സ്ഥിരംസമിതി അധ്യക്ഷരായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലയ്ക്കൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഉഷ ബേബി, അനുമോൾ ദിബീഷ്, ഐസിഡിഎസ് സൂപ്പർവൈസർ എം.വി. റെജീന എന്നിവർ പ്രസംഗിച്ചു.