തെരഞ്ഞെടുപ്പ് അട്ടിമറി: കോണ്‍ഗ്രസ് പ്രകടനം നടത്തി
1583333
Tuesday, August 12, 2025 7:20 AM IST
കൽപ്പറ്റ: രാജ്യത്തിന്റെ ഭരണഘടനക്ക് പുല്ലുവില കൽപ്പിച്ച്, ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ചും കോടിക്കണക്കിന് കള്ളവോട്ടർമാരെ തിരുകിക്കയറ്റി ജയിച്ച മോദി സർക്കാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, പി.പി. ആലി, ടി.ജെ. ഐസക്ക്, എൻ.കെ. വർഗീസ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, അഡ്വ. രാജേഷ് കുമാർ, നിസി അഹമ്മദ്, ഒ.ആർ. രഘു, കമ്മന മോഹനൻ, ബിനു തോമസ് തുടങ്ങിയ നിരവധി നേതാക്കൾ പ്രകടനത്തിൽ അണിനിരന്നു.