ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
1583334
Tuesday, August 12, 2025 7:20 AM IST
കൽപ്പറ്റ: രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്ന ബിജെപി നിലപാടിനെതിരേ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിയെയും പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യം നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി അംഗം പി.പി. ആലി മാർച്ച് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജെ. ഐസക്, കെ.കെ. രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ്. മണി, ഡിന്റോ ജോസ്, ആയിഷ പള്ളിയാൽ, പി.കെ. മുരളി, മുഹമ്മദ് ഫെബിൻ, സെബാസ്റ്റ്യൻ കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.