പരിഷ്കരിച്ച ഉച്ചഭക്ഷണം: ജില്ലയിൽ 79,158 ഗുണഭോക്താക്കൾ
1583055
Monday, August 11, 2025 6:07 AM IST
കൽപ്പറ്റ: ജില്ലയിൽ പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത് 79,158 വിദ്യാർഥികൾക്ക്. 289 സ്കൂളുകളിൽ പ്രീ പ്രൈമറി മുതൽ എട്ടു വരെ ക്ലാസുകളിലാണ് ഇത്രയും ഉച്ചഭക്ഷണ ഗുണഭോക്താക്കൾ.
പരിഷ്കരിച്ച ഉച്ചഭക്ഷണ മെനുവിൽ തൃപ്തരാണെന്നു മുണ്ടേരി ഗവ.സ്കൂളിലെ വിദ്യാർഥികളും വിഭവവൈവിധ്യം കുട്ടികളിൽ ഉച്ചഭക്ഷണത്തോടു താത്പര്യം വർധിപ്പിച്ചതായി അധ്യാപകരും പറയുന്നു.
എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു പുഴുങ്ങിയ മുട്ടയും രണ്ടുപ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകുന്നുണ്ട്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴം നൽകും.