ബിജെപിയുടേത് ജനാധിപത്യ കശാപ്പിനുള്ള ശ്രമം: കെ.എൽ. പൗലോസ്
1583598
Wednesday, August 13, 2025 7:57 AM IST
പുൽപ്പള്ളി: വോട്ട് മോഷണത്തിലൂടെ ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എൽ. പൗലോസ്. വോട്ട് മോഷണം ആരോപിച്ച് കോണ്ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രകടനത്തിനുശേഷം ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ജനാധിപത്യ ഉത്സവങ്ങളാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകൾ. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾക്ക് ലോകം നൽകുന്ന ആദരവിന് വോട്ട് മോഷണത്തിലൂടെ ബിജെപി കളങ്കമേൽപ്പിക്കുകയാണ്. ബിജെപിയുടെ കുത്സിത നീക്കങ്ങളെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതത്തിലെ ജനാധിപത്യവിശ്വാസികൾ നേരിടുമെന്നും പൗലോസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി മാരായ എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ബീന ജോസ്, ഇ.എ. ശങ്കരൻ, ജിനി തോമസ്, കെ.പി. മധു, മറ്റു നേതാക്കളായ പി.ഡി. ജോണി, കെ.ജി. ബാബു, എം.എസ്. പ്രഭാകരൻ, സണ്ണി ചാമക്കാല, ടി.എസ്. ദ്വിലീപ് കുമാർ, ശിവരാമൻ പാറക്കുഴി, മണി പാന്പനാൽ, ഷിജു പൗലോസ് എന്നിവർ പ്രസംഗിച്ചു.