പികെഎസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി
1583594
Wednesday, August 13, 2025 7:56 AM IST
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്സി, എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത മുഴുവൻ സീറ്റുകളിലും പ്രവേശനം ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി(പികെഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി.
വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കുന്നതിനു സൗകര്യം ഒരുക്കുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നടപ്പാക്കാൻ നിയമം കൊണ്ടുവരിക, ഐഐടികളിലും എൻഐടികളിലും അധ്യാപക, അനധ്യാപക സംവരണ തസ്തികകളിൽ നിയമനം നടത്തുക, ജാതി സെൻസസിലെ അവ്യക്തത പരിഹരിക്കുക, പട്ടികജാതി-വർഗ പീഡന നിരോധന നിയമത്തിലെ പഴുതുകൾ അടയ്ക്കുക എന്നിവയും സമരാവശ്യങ്ങളായിരുന്നു.
ജില്ലാ സെക്രട്ടറി എം. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുഗതൻ അധ്യക്ഷത വഹിച്ചു. ടി.കെ. അയ്യപ്പൻ, സി. ഓമന, കെ. പ്രസാദ്, വിജയൻ, റജീഷ്, വി.പി. ബോസ് എന്നിവർ പ്രസംഗിച്ചു. കെ.വി. രാജു സ്വാഗതവും സുരേഷ്ബാബു നന്ദിയും പറഞ്ഞു.