റോഡ് നിർമിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന്
1583591
Wednesday, August 13, 2025 7:56 AM IST
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി, കറുത്താട്, തട്ടാൻപാറ ഭാഗത്തേക്കുള്ള റോഡ് ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഫ്ളക്സ് ബോർഡിൽ പ്രദർശിപ്പിച്ചു. രണ്ട് കിലോമീറ്റർ മണ് റോഡാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്നത്. മഴക്കാലമായതോടെ ഈ റോഡ് പൂർണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. നാട്ടുകാർ കടുത്ത പ്രതിസന്ധിയിലാണ്.
വാഹനങ്ങൾ ട്രിപ്പ് വിളിച്ചാൽ പോലും വരുന്നില്ല. ആംബുലൻസ് പോലും വരുന്നില്ല. ഇത്കാരണം രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും പറ്റുന്നില്ല. നേരത്തെ നാട്ടുകാർ പല സമരങ്ങളും നടത്തിയിരുന്നുവെങ്കിലും റോഡ് ടാറിംഗ് നടത്താൻ അധികാരികൾ തയാറായിട്ടില്ല.