ഭക്ഷ്യവിപണന ചന്തയൊരുക്കി കോട്ടത്തറ സിഡിഎസ്
1583327
Tuesday, August 12, 2025 7:20 AM IST
കോട്ടത്തറ: സിഡിഎസിന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യു (ഫുഡ്, ന്യുട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ്) അഗ്രിയുടെ ഭാഗമായി കർക്കടക ഭക്ഷ്യവിപണന ചന്ത സംഘടിപ്പിച്ചു. കർക്കടക ഔഷധക്കഞ്ഞി, പത്തില തോരൻ, പയറു തോരൻ, ചെറു ധാന്യ വിഭവങ്ങൾ, വിവിധതരം താള് കറികൾ എന്നിവയുടെ പ്രദർശന വിതരണ വിപണന ചന്ത കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സണ്‍ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സംഗീത് സോമൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉമ, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ ജനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ്, എഫ്എൻഎച്ച്ഡബ്ല്യു റിസോഴ്സ് പേഴ്സണ്‍ നീതിമതി, തുടങ്ങിയർ പങ്കെടുത്തു.