തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഐഎൻടിയുസി
1582655
Sunday, August 10, 2025 6:00 AM IST
സുൽത്താൻ ബത്തേരി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ഐഎൻടിയുസി മേഖല കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംഘടിപ്പിച്ച കണ്വൻഷൻ ആവശ്യപ്പെട്ടു.
തൊഴിലുറപ്പിൽ വാർഷിക തൊഴിൽദിനങ്ങൾ 200 ആക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരിക, അങ്കണവാടി ജീവനക്കാർക്ക് ക്ഷേമനിധി നടപ്പാക്കുക, അന്യായമായി പിഴ ചുമത്തി മോട്ടോർ തൊഴിലാളികളെ പീഡിപ്പിക്കുന്ന ആർടിഒ, പോലീസ് നടപടി അവസാനിപ്പിക്കുക,
ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സി.എ. ഗോപി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഉമ്മർ കുണ്ടാട്ടിൽ മുഖ്യപ്രഭാഷണം നടത്തി, മായ പ്രദീപ്, ജിജി അലക്സ്, കെ.എം. വർഗീസ്, കെ.യു. മാനു, ഉണ്ണിക്കൃഷ്ണൻ, മണി പാന്പനാൽ, അസീസ് മാടാല, റോയ് അന്പലവയൽ, പ്രജിത രവി തുടങ്ങിയവർ പ്രസംഗിച്ചു.