ഹിരോഷിമ ദിനാചരണം
1582659
Sunday, August 10, 2025 6:00 AM IST
കൽപ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി. സുനിൽകുമാർ, ട്രഷറർ ടി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് ഇ.ജി. ചന്ദ്രലേഖ, ജോയിന്റ് സെക്രട്ടറിമാരായ കെ.ആർ. ചിത്രാവതി, എ. ജനാർദനൻ, കേന്ദ്ര നിർവാഹക സമിതിയംഗം കെ.എ. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ "യുദ്ധത്തിന്റെ പാഠഭേദങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മാത്യൂസ് വൈത്തിരി യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. യുദ്ധവിരുദ്ധ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.