വോട്ട് മോഷണം: കോണ്ഗ്രസ് നൈറ്റ് മാർച്ച് നാളെ
1583592
Wednesday, August 13, 2025 7:56 AM IST
കൽപ്പറ്റ: രാജ്യവ്യാപകമായി നടന്ന വോട്ട് മോഷണത്തിൽ പ്രതിഷേധിച്ചും മോദി സർക്കാരിന്റെ രാജി ആവശ്യപ്പെട്ടും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നഗരത്തിൽ നൈറ്റ് മാർച്ച് നടത്തും. രാത്രി ഏഴിന് മുനിസിപ്പൽ ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന മാർച്ച് പുതിയ സ്റ്റാൻഡിനടുത്ത് സമാപിക്കും.
പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു.