ജോർജ് ഫ്രാൻസിസ് അനുസ്മരണം
1583059
Monday, August 11, 2025 6:09 AM IST
കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ജോർജ് ഫ്രാൻസിസിന്റെ മൂന്നാം ചരമവാർഷികം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ എന്നിവയുടെ ജില്ലാ കമ്മിറ്റികൾ സംയുക്തമായി ആചരിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ പി.കെ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ബിപിൻ സണ്ണി അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് ഷദീർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സണ്ണി ജോസഫ്, പി. ബാലചന്ദ്രൻ, പി. സുകുമാരൻ, കെ.ആർ. രഘുനാഥൻ, കെ.എം. ശശിധരൻ, പി.സി. സജീവ്, പി.എസ്. അജീഷ് എന്നിവർ പ്രസംഗിച്ചു.