കലോത്സവവും കുടുംബസംഗമവും നടത്തി
1583332
Tuesday, August 12, 2025 7:20 AM IST
പുൽപ്പള്ളി: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവവും കുടുംബ സംഗമവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. പഞ്ചായത്ത് കാര്യാലയത്തിലെ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷ തന്പി, ബിന്ദു പ്രകാശ്, ബീന ജോസ്, എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, പഞ്ചായത്ത് അംഗങ്ങളായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലയ്ക്കൽ, ജോളി നരിതൂക്കിൽ, മണി പാന്പനാൽ, അനിൽ സി. കുമാർ, സിസ്റ്റർ ആൻസീന, എം.വി. റെജീന എന്നിവർ പ്രസംഗിച്ചു.