യൂത്ത് കോണ്‍ഗ്രസ് പ്രഭാതഭേരി മുഴക്കി
1583336
Tuesday, August 12, 2025 7:20 AM IST
കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷചത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പതാക ഉയർത്തി.
പ്രഭാതഭേരിയും ഭരണഘടനാപ്രതിജ്ഞയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ, പ്രതാപ് കൽപ്പറ്റ, മുബാരിഷ് ആയ്യാർ, അർജുൻദാസ്, ഇ. ഷബീർ, എം.വി. ഷനൂബ്, കെ.ബി. ഷൈജു, സി. ഷഫീഖ്, രഞ്ജിത്ത് ബേബി, സോനു എമിലി, സുവിത്ത് എമിലി, എൻ.കെ. വിഷ്ണു, എസ്. അരുണ്‍, ജംഷീദ് തുർക്കി, എം.വി. ജിഷാദ് എന്നിവർ നേതൃത്വം നൽകി.