ശാസ്ത്ര പ്രചാരണം: സയൻസ് ഫിലിം ക്ലബ് രൂപീകരിച്ചു
1583052
Monday, August 11, 2025 6:07 AM IST
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ലെൻസ്’ എന്ന പേരിൽ സയൻസ് ഫിലിം ക്ലബ് രൂപീകരിച്ചു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ, ശാസ്ത്രാവബോധസമിതി കണ്‍വീനർ ശാലിനി തങ്കച്ചൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. യുദ്ധവിരുദ്ധ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.
പരിഷത്ത് ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ, ട്രഷറർ ടി.പി. സന്തോഷ്, കേന്ദ്ര നിർവാഹകസമിതിയംഗവും ഫിലിം ക്ലബ് കണ്‍വീനറുമായ കെ.എ. അഭിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.ജി. ചന്ദ്രലേഖ, ജോയിന്റ് സെക്രട്ടറിമാരായ എ. ജനാർദനൻ,
കെ.ആർ. ചിത്രാവതി, യുവസമിതി ജില്ലാ ചെയർപേഴ്സണ്‍ ജോസഫ് ജോണ്‍, ജില്ലാ സമിതിയംഗം, സി. ജയരാജൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ എന്നിവർ പ്രസംഗിച്ചു. കെ.എ. അഭിജിത്തിന്റേതാണ് ലോഗോ രൂപകൽപന.