മേയാൻവിട്ട പശുക്കിടാവിനെ കടുവ കൊന്നു
1583330
Tuesday, August 12, 2025 7:20 AM IST
പുൽപ്പള്ളി: കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ചെറിയമല വനമേഖലയിലാണ് സംഭവം. പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. വനപാലകർ സ്ഥലത്തെത്തി പ്രദേശത്ത് നിരീഷണ കാമറകൾ സ്ഥാപിച്ചു.