ബത്തേരി ഭദ്രാസന പൊതുയോഗം
1582654
Sunday, August 10, 2025 6:00 AM IST
സുൽത്താൻ ബത്തേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബത്തേരി ഭദ്രാസന പൊതുയോഗം ഇടവക മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ ബർന്നബാസിന്റെ അധ്യക്ഷതയിൽ ചേർന്നു.
കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തി. ഭദ്രാസനത്തിന്റെ ഉയർച്ചയും ജനക്ഷേമവും മുൻനിർത്തിയുള്ള പദ്ധതികൾക്ക് രൂപം നൽകി. ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭദ്രാസനപരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡ് സമ്മാനിച്ചു. അന്നമ്മ മത്തായി നൂറനാൽ എഡ്യുക്കേഷണൽ എൻഡോവ്മെന്റ് വിതരണം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.ബേബി ജോണ് സ്വാഗതം പറഞ്ഞു.