ആദിവാസി ദിനാഘോഷം സംഘടിപ്പിച്ചു
1583058
Monday, August 11, 2025 6:07 AM IST
വെള്ളമുണ്ട: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ലോക ആദിവാസി ദിനം ആഘോഷിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഗോത്രജനതയുടെ എന്താവശ്യത്തിനും പോലീസ് കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യപ്പോരാട്ടത്തിലടക്കം പങ്കാളികളായി ചരിത്രത്തിൽ ഇടംനേടിയവരാണ് കേരളത്തിലെ ആദിവാസികളെന്ന് അദ്ദേഹം അനുസ്മരിച്ചു.
മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ, റിനൈസൻസ് ലൈബ്രറി പ്രസിഡന്റ് പ്രേമരാജ് ചെറുകര, ജൂണിയർ എസ്ഐ ഷമീർ, കേളു അത്തികൊല്ലി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. വയോധികർക്കും രോഗികൾക്കും കന്പിളി, പുതപ്പ്, കട്ടിൽ എന്നിവ നൽകി. അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ദീപു ആന്റണി ക്ലാസെടുത്തു.