വിദ്യാർഥികളെ വ്യാപാരി കോണ്ഗ്രസ് അനുമോദിച്ചു
1583054
Monday, August 11, 2025 6:07 AM IST
കൽപ്പറ്റ: മുട്ടിൽ പരിയാരം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോണ്ഗ്രസ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ഇതിന് പരിയാരത്ത് സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മെമന്റോ വിതരണം അദ്ദേഹം നിർവഹിച്ചു. വ്യാപാരി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഫൈസൽ പാപ്പിന അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ, ഷിജു ഗോപാലൻ, ആർ. സുനിൽ, പി. പദ്മനാഭൻ, എസ്. സുധീഷ്, കെ. അബ്ദുറഹ്മാൻ, കെ. കുഞ്ഞബ്ദുള്ള, എം. മണി, എം. ഡാനി എന്നിവർ പ്രസംഗിച്ചു.