ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
1583060
Monday, August 11, 2025 6:09 AM IST
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ടി.പി. ഷിജു, നാസർ പാലക്കാമൂല, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി. അഷ്റഫ്, എസ്. ഹാജിസ്, കെ.എ. അലിയാർ, മനോജ് ചന്ദനക്കാവ്, വിൻസി, ഡോ.ബാവ കെ. പാലുകുന്ന്, പി.ഒ. സുമിത, പി.കെ. സരിത എന്നിവർ പ്രസംഗിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു അനുവദിച്ച തുക വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.