സിപിഎം പ്രകടനം നടത്തി
1582658
Sunday, August 10, 2025 6:00 AM IST
പുൽപ്പള്ളി: ഇന്ത്യയിൽനിന്നു ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കിയ അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ച് മുള്ളൻകൊല്ലിയിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സെക്രട്ടറി സി.പി. വിൻസന്റ്, ബി. അനീഷ്, കെ.കെ. ചന്ദ്ര ബാബു, ഭാസി, കെ.കെ. ഉണ്ണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.