യുദ്ധവിരുദ്ധ സംഗമം നടത്തി
1583590
Wednesday, August 13, 2025 7:56 AM IST
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതിയുടെയും മീനങ്ങാടി ജവഹർ ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ അപ്പാട് ഗവ. എൽപി സ്കൂളിൽ യുദ്ധവിരുദ്ധ സംഗമം നടത്തി. ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഗ്രന്ഥശാല ഭാരവാഹികളായ കെ. അശോക് കുമാർ, കെ.എൻ. രവീന്ദ്രൻ എന്നിവർ പ്രശ്നോത്തരി മത്സരത്തിന് നേതൃത്വം നൽകി.
ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശിശുക്ഷേമ സമിതി പ്രവർത്തക സമിതി അംഗങ്ങളായ പി. ഗീത, സി. ജയരാജൻ, പി.ആർ. ഗിരിനാഥൻ, ഹെഡ്മിസ്ട്രസ് എം.ബി. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി അശ്വതി ബേബി എന്നിവർ പ്രസംഗിച്ചു.