കാരക്കാട്ടുകവല-ഉപ്പുകണ്ടം റോഡ് ഉദ്ഘാടനം ചെയ്തു
1582657
Sunday, August 10, 2025 6:00 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കാരക്കാട്ടുകവല-ഉപ്പുകണ്ടം റോഡ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം പി.കെ. ജോസ് അധ്യക്ഷത വഹിച്ചു. ഷൈജു പഞ്ഞിത്തോപ്പിൽ, എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, ബിജു കാരക്കാട്ട്, ജോർജ് മാതേക്കൽ എന്നിവർ പ്രസംഗിച്ചു.
എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് പ്രവൃത്തി നടത്തിയത്.