കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റ് തുടങ്ങി
1596309
Wednesday, October 1, 2025 8:33 AM IST
കൽപ്പറ്റ: വർണാഭമായ ഘോഷയാത്രയോടെ കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന് തുടക്കമായി. ഘോഷയാത്രയിൽ ജനപങ്കാളിത്തം ശ്രദ്ധേയമായി. ഫെസ്റ്റിവൽ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാർ സിംഗർ ഫെയിം അനുശ്രീയെ ജില്ലാ കളക്ടർ ആദരിച്ചു.
അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, വൈത്തിരി തഹസിൽദാർ സി.ബി. പ്രകാശ്, മുട്ടിൽ പഞ്ചായത്ത് അംഗങ്ങളായ പി.ജി. സജീവ്, മേരി സ്കറിയ, ടിഎംസി അംഗങ്ങളായ പി. ഗഗാറിൻ, കെ.ജെ. ദേവസ്യ, മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പൊതുപ്രവർത്തകരായ ഷിജീദ് മുഹമ്മദ്, ബാബു, വി.പി. വർക്കി, കെ.ബി. രാജു കൃഷ്ണ, മണിശേരി ജോസഫ്, അരിമുണ്ട സുരേഷ്, ബിജു പാച്ചിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാരാപ്പുഴ ജലസേചന പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ എം.എൻ. സജിത്ത് സ്വാഗതം പറഞ്ഞു.
വയനാടിന്റെ സന്പന്നമായ സാംസ്കാരിക പാരന്പര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിനു മന്പിൽ എത്തിക്കുകയാണ് ഒക്ടോബർ ഏഴുവരെ നീളുന്ന ഫെസ്റ്റിന്റെ ലക്ഷ്യം. ദിവസവും വൈകുന്നേരം ആറു മുതൽ കാരാപ്പുഴ ഉദ്യാനത്തിൽ കലാപരിപാടികൾ അരങ്ങേറും.