കൽപ്പറ്റയിൽ പിസിഒഡി മെഡിക്കൽ ക്യാന്പ് നാളെ
1596297
Wednesday, October 1, 2025 8:33 AM IST
കൽപ്പറ്റ: ലയണ്‍സ് ക്ലബ്, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി സൗജന്യ പിസിഒഡി(പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്)ക്യാന്പ് നടത്തുന്നു.
എമിലിയിലെ ആശുപത്രി വളപ്പിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാന്പെന്ന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ.കെ.പി. വിനോദ്ബാബു, സെക്രട്ടറി ടി.വി. അശോക്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജെറിറ്റ് വിനോദ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്യാന്പിനു മുന്നോടിയായി ചേരുന്ന സമ്മേളനം ഡോ.ദിനേഷ്ചന്ദ് കടോജ്(ന്യൂഡൽഹി) ഉദ്ഘാടനം ചെയ്യും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സുന്ദർ റാം അധ്യക്ഷത വഹിക്കും. അഭിഭാഷകരായ എം.ഡി. വെങ്കിടസുബ്രഹ്മണ്യൻ, കെ.മൊയ്തു, ചാക്കോ കൽപ്പറ്റ, ടി.ആർ. ബാലകൃഷ്ണൻ എന്നിവരെ ആദരിക്കും. ലീഗൽ ആസ്പെക്ടസ് ഓഫ് മെഡിക്കൽ ടൂറിസം എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറിന് അഭിഭാഷകരായ എൽദോ കൽപ്പറ്റ, വേണുഗോപാൽ മാനന്തവാടി, ഗോപിനാഥൻ ബത്തേരി എന്നിവർ നേതൃത്വം നൽകും. മെഡിക്കൽ ക്യാന്പ് മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. ലിയോ ആശുപത്രി ഡയറക്ടർ ഡോ.ടി.പി.വി. സുരേന്ദ്രൻ പ്രസംഗിക്കും.