"ചെറുകിട ലാബോറട്ടറികളുടെ സംരക്ഷണം ഉറപ്പുവരുത്തണം’
1596012
Tuesday, September 30, 2025 8:21 AM IST
കൽപ്പറ്റ: ചെറുകിട മെഡിക്കൽ ലാബോറട്ടറികളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി പുഴക്കൂൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്. വിജയൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രതാപ് വാസു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഷൈജു ആന്റണി, ലിയോ ടോം ജോസ്, ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആന്റണി, ട്രഷറർ ഷീന മാത്യു എന്നിവർ പ്രസംഗിച്ചു. മനു ആന്റണി ക്ലാസെടുത്തു.