എം.എസ്. റാവുത്തർ അനുസ്മരണം നടത്തി
1596015
Tuesday, September 30, 2025 8:22 AM IST
കൽപ്പറ്റ: കേരളത്തിലെ വൈദ്യുത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഊർജസ്വലനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു എം.എസ്. റാവുത്തർ എന്ന് മുൻ കെപിസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവിച്ചു.
എം.എസ്. റാവുത്തർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജംഹർ അധ്യക്ഷത വഹിച്ചു. ജെ.ജെ. ബോബിൻ, കെ.പി. എൽദോ, പി. ഫിലിപ്പ്, സി.എ. അബ്ദുൾ അസീസ്, എൻ. ബാബു, ഇസ്ലിൻ കുര്യാക്കോസ്, കെ.എം. വാസുദേവൻ, പി. കൃഷ്ണദാസ്, ഉമ്മർ ഷെമീർ എന്നിവർ പ്രസംഗിച്ചു.