വിദേശത്തുനിന്നു തിരിച്ചെത്തിയവർക്ക് ശിൽപ്പശാല
1596019
Tuesday, September 30, 2025 8:22 AM IST
പനമരം: നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും സംയുക്തമായി ജില്ലയിലെ മുൻ പ്രവാസികളിൽ സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശിൽപ്പശാല നടത്തി.
സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. പി.ജി. അനിൽ, സ്മിത ചന്ദ്രൻ, പി.സി. ദിലീപ് എന്നിവർ പ്രസംഗിച്ചു.
തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതികളുടെയും സേവനങ്ങളുടെയും വിശദാംശം ശിൽപ്പശാലയിൽ ചർച്ച ചെയ്തു.