തെനേരിയിൽ നേത്ര പരിശോധന ക്യാന്പ് നടത്തി
1596010
Tuesday, September 30, 2025 8:21 AM IST
തെനേരി: ക്ഷീരസംഘത്തിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാന്പ് നടത്തി. സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എത്സി ഐസക് അധ്യക്ഷത വഹിച്ചു. അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി പിആർഒ ബേബി കോര, ഡോ. ബെനറ്റ്ലി, സംഘം സെക്രട്ടറി എൽദോ ഡയറക്ടർ ടി.എൻ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.