പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് നടത്തി
1595681
Monday, September 29, 2025 6:04 AM IST
പുൽപ്പള്ളി: ജില്ല പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
സബ് ജൂണിയർ, ജൂണിയർ, യൂത്ത്, സീനിയർ മാസ്റ്റേഴ്സ്, ഗ്രാന്റ് മാസ്റ്റേഴ്സ്, സീനിയർ ഗ്രാന്റ് മാസ്റ്റേഴ്സ്, അംഗപരിമിതർ എന്നീ വിഭാഗങ്ങളിൽ ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഇടത്, വലത് കൈ, ആണ്, പെണ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പി. കബീർ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശോഭന സുകു, സെക്രട്ടറി നവീൻ പോൾ, പി.കെ. അയൂബ്, ഗ്രിഗറി വൈത്തിരി, കെ.ജെ. ജിജി എന്നിവർ പ്രസംഗിച്ചു.