രാഹുൽ ഗാന്ധിക്കു വധഭീഷണി; കോണ്‍ഗ്രസ് പ്രകടനവും യോഗവും നടത്തി
1596018
Tuesday, September 30, 2025 8:22 AM IST
കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുനേരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരേ കേസെടുക്കാൻപോലും നിർദേശിക്കാത്ത ഭരണകൂട നിലപാടിൽ പ്രതിഷേധിച്ച്ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു. ബിനു തോമസ്, മോയിൻ കടവൻ, പി. വിനോദ്കുമാർ, ഗിരീഷ് കൽപ്പറ്റ, ജോയ് തൊട്ടിത്തറ, ഒ.വി. റോയ്, മുഹമ്മദ് ബാവ, കെ.കെ. രാജേന്ദ്രൻ, പി.എം. ബെന്നി, സി.എ. അരുണ്‍ദേവ്, ഗൗതം ഗോകുൽദാസ്, ഹർഷൽ കോന്നാടൻ, ചന്ദ്രിക കൃഷ്ണൻ, മോഹൻദാസ് കോട്ടക്കൊല്ലി, എസ്. മണി, രാജു ഹെജമാടി, ജോണ്‍ മാത, ഉണ്ണിക്കാട് ബാലൻ, ഡിന്റോ ജോസ്, ഉഷ തന്പി, കെ. അജിത, ശശി പന്നിക്കുഴി, ഷിജു ഗോപാൽ, കെ. ശശികുമാർ, ഷബ്നാസ് തന്നാനി, മുഹമ്മദ് ഫെബിൻ എന്നിവർ പ്രസംഗിച്ചു.