വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
1596508
Friday, October 3, 2025 5:24 AM IST
കൽപ്പറ്റ: വിജയദശമി ദിനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനു കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിൽ ഉൾപ്പടെ കുട്ടികൾ എഴുത്തിനിരുന്നു. മീനങ്ങാടി അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ അധ്യാപക അവാർഡ് ജേതാവ് അജിത് കാന്തി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. ക്ഷേത്രം ശാന്തിമാരായ എസ്. ഋഷികേശ്, എസ്. ആകാശ്, കമ്മിറ്റി പ്രസിഡന്റ് കെ.കെ. സജികുമാർ, സെക്രട്ടറി ടി.പി. ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
കൃഷ്ണൻമൂല ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തിൽ സംസ്കൃതാധ്യാപകൻ എം.ബി. ഹരികുമാർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. പുത്തൂർവയൽ ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിൽ റിട്ട.അധ്യാപകരായ കനകവല്ലി, ശശിധരൻ എന്നിവർ കുരുന്നുകളെ എഴുത്തിനിരുത്തി. ക്ഷേത്ര സമിതി ഭാരവാഹികളായ കരുണൻ, ശശീന്ദ്രൻ, അജീഷ്, ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: ബത്തേരി നരസിംഹ ക്ഷേത്രത്തിൽ ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ.പി. ലക്ഷ്മണൻ കുട്ടികളെ എഴുത്തിനിരുത്തി.
സുൽത്താൻ ബത്തേരി: മഹാഗണപതിക്ഷേത്രത്തിൽ ഡോ.ഇ.പി. മോഹൻദാസ്,കെ. ഗംഗാധരൻ, സി. രാമകൃഷ്ണൻ, ഇന്ദിര, കെ.രവീന്ദ്രനാഥ് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.
ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, അഡ്വ.അശോകൻ, ഡി.പി. രാജശേഖരൻ, ബാബു പഴുപ്പത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടിക്കുളം: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി നാളിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ചു.
അരിങ്ങോട്ടില്ലത്ത്രാമചന്ദ്രൻ നന്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നന്പൂതിരി, കീഴ്ശാന്തി കെ.എൽ. രാമചന്ദ്രശർമ എന്നിവർ വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. ഗ്രന്ഥപൂജയ്ക്കു അരിങ്ങോട്ട് ഇല്ലത്ത് രാമചന്ദ്രൻ നന്പൂതിരിയും വാഹനപൂജയ്ക്ക് ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയും നേതൃത്വം നൽകി.