മുണ്ടേരി ബഡ്സ് സ്പെഷൽ സ്കൂളിൽ നൃത്തസംഗീത സദസ് സംഘടിപ്പിച്ചു
1596008
Tuesday, September 30, 2025 8:21 AM IST
കൽപ്പറ്റ: മുണ്ടേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നൃത്തസംഗീത സദസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ, എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ, അധ്യാപകരായ പി. ബിന്ദു, സിജി ആന്റണി എന്നിവർ പ്രസംഗിച്ചു.