വയനാട്ടിൽ ബഡ്സ് കോടതി അനുവദിക്കണം: കെസിജെഎസ്ഒ
1596310
Wednesday, October 1, 2025 8:33 AM IST
കൽപ്പറ്റ: ജില്ലയിൽ ബഡ്സ്, എൻഡിപിഎസ് കോടതികളും ഫോറസ്റ്റ് ട്രൈബ്യൂണലും അനുവദിക്കണമെന്ന് കേരള സിവിൽ ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ(കെസിജെഎസ്ഒ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചുരം ബദൽ പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ജില്ലാ ജഡ്ജ് അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് സജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോടതി ശിരസ്തദാർ കെ. ലേഖ, സി.കെ. ബിജു, സുജിത് കൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, സുരേന്ദ്രബാബു, സുനിൽ ബാബു, സുനിൽ സെബാസ്റ്റ്യൻ, പി.കെ. രാജേഷ്, കെ.കെ. ഹമീദ്, എ.കെ. ഗിരീഷ്, പി.കെ. ജിഗിൽ, സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.
വിരമിച്ച ജീവനക്കാരെയും ദേശീയ സിവിൽ സർവീസ് കായികമേള വിജയികളെയും ആദരിച്ചു. ഭാരവാഹികളായി സജു ഫിലിപ്പ്(പ്രസിഡന്റ്), കെ.കെ. ഹമീദ്, പി.കെ. ജിഗിൽ, പ്രേമുഖ പി. നായർ(വൈസ് പ്രസിഡന്റുമാർ), കെ. സുധീർകുമാർ(സെക്രട്ടറി), കെ. രാമകൃഷ്ണൻ, സാബു സെബാസ്റ്റ്യൻ, എം.കെ. ലക്ഷ്മണൻ(ജോയിന്റ് സെക്രട്ടറിമാർ), ഷെറിൻ സൈമണ്‍(ട്രഷറർ), സണ്ണി ജോസഫ്, സുജിത് കൃഷ്ണൻ(സംസ്ഥാന കൗണ്‍സിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.