പുൽപ്പള്ളിയിൽ വ്യാപാരി യൂത്ത് വിംഗ് ഫുട്ബോൾ ടൂർണമെന്റ് നടത്തി
1595676
Monday, September 29, 2025 6:04 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകേപന സമിതി യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനത്തിനു ധനസമാഹരണത്തിന് വടാനക്കവല ടാംഗോ ടർഫിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി.കെ. ഷിബിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഫൈസൽ മീനങ്ങാടി, ജനറൽ സെക്രട്ടറി ഷൈജൽ കാക്കവയൽ,
വൈസ് പ്രസിഡന്റ് ബാബു രാജേഷ്, വനിതാവിംഗ് യൂണിറ്റ് പ്രസിഡന്റ് ശാരി ജോണി, ഇ.ടി. ബാബു, ഇ.കെ. ജോയ്, സിബിൻ മുരിക്കൻ, ശ്രീജിത്ത് തങ്കമണി, ഷാജിമോൻ നീലിമ, കെ.എസ്. അജിമോൻ, യൂത്ത് വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി ജോബിഷ് യോഹൻ ട്രഷറർ സലീൽ പൗലോസ് എന്നിവർ പ്രസംഗിച്ചു.
പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണി മത്സരം കിക്ക് ഓഫ് ചെയ്തു. ടൂർണമെന്റ് വിളംബരം ചെയ്ത് പുൽപ്പള്ളി ക്രിക്കറ്റ് ക്ലബിന്റെ സഹകരണത്തോടെ ടൗണിൽ ബൈക്ക് റാലി നടത്തി.