ലോക ഹൃദയദിനാഘോഷം: മാരത്തണ്‍ ശ്രദ്ധേയമായി
1596302
Wednesday, October 1, 2025 8:33 AM IST
മേപ്പാടി: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളജും ആസ്റ്റർ വൊളന്റിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച മാരത്തണ്‍ വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
മെഡിക്കൽ കോളജ് കാന്പസിൽ എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ ഫ്ളാഗ് ഓഫ് ചെയ്തു. ഇതിനു മുന്നോടിയായി നടത്തിയ ചടങ്ങിൽ കോളജ് ഹൃദ്രോഗ വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ.ചെറിയാൻ അക്കരപ്പറ്റി ഹൃദയദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.സാറ ചാണ്ടി, ഡോ.എ.പി. കാമത്, ഡോ.മനോജ് നാരായണൻ, ഡോ.ഈപ്പൻ കോശി, സൂപ്പി കല്ലങ്കോടൻ, ഡോ.ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.