മാനന്തവാടി ഉപജില്ലാ സ്കൂൾ ഒളിന്പിക്സ്: ലോഗോ പ്രകാശനം ചെയ്തു
1595684
Monday, September 29, 2025 6:04 AM IST
മാനന്തവാടി: ഉപജില്ലാ സ്കൂൾ ഒളിംന്പിക്സിന്റെ ലോഗോ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.വി.എസ്. മൂസ എഇഒ എം. സുനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. കലാകാരൻ കൃഷ്ണൻ കുന്പളേരിയാണ് ലോഗോ തയാറാക്കിയത്.
മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ബിപിസി കെ.കെ. സുരേഷ്, ഷിബു കെ. ജോർജ്, അശോകൻ കൊയിലേരി, സുബൈർ ഗദ്ദാഫി എന്നിവർ പങ്കെടുത്തു. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിലാണ് സ്കൂൾ ഒളിന്പിക്സ്.