കഴന്പ്-കല്ലുമുക്ക് റോഡ് തകർന്നു: യാത്രക്കാർ ദുരിതത്തിൽ
1595683
Monday, September 29, 2025 6:04 AM IST
സുൽത്താൻ ബത്തേരി: നിരവധി കുടുംബങ്ങൾ യാത്രക്കായി ഉപയോഗിക്കുന്ന കഴന്പ് - കല്ലുമുക്ക് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി.
നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ റോഡ് തകർന്നതോടെ കാൽനടയാത്ര പോലും ദുഷ്കരമായി തീർന്നിരിക്കുകയാണ്. പിഎംജിവൈ പദ്ധതി പ്രകാരം റോഡ് നന്നാക്കുന്നതിനായി 5.60 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ റോഡ് നിർമാണം പലവിധ കാരണങ്ങളാൽ തടസപ്പെട്ടു.
പ്രശ്നം പരിഹരിച്ചെങ്കിലും റോഡ് പണി വീണ്ടും തുടങ്ങിയില്ല. നന്പിക്കൊല്ലിയിൽ നിന്ന് തുടങ്ങുന്ന റോഡിന്റെ കഴന്പ് മുതൽ കല്ലുമുക്ക് വരെയുള്ള ആറ് കിലോമീറ്റർ ദൂരമാണ് തകർന്ന് കിടക്കുന്നത്.
600ഓളം കുടുംബങ്ങളാണ് ഈ റോഡിനെ യാത്രക്കായി ആശ്രയിക്കുന്നത്. റോഡ് നിർമാണം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി വാർഡ് അംഗം വ്യക്തമാക്കി.
റോഡ് നിർമാണം ഉടൻ നടത്തി പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശ വാസികളുടെ ആവശ്യം.