എടക്കൽ ചാപ്പലിൽ പെരുന്നാൾ
1596512
Friday, October 3, 2025 5:24 AM IST
അന്പലവയൽ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കുകീഴിൽ എടക്കലിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള ചാപ്പലിൽ ഓർമപ്പെരുന്നാളും വിളക്കുനേർച്ചയും അഞ്ച്, ആറ് തീയതികളിൽ ആഘോഷിക്കും.
അഞ്ചിന് രാവിലെ 11ന് വികാരി ലിൻസ് ചെറിയാൻ കന്നിമേൽ കൊടിയേറ്റും. വൈകുന്നേരം അഞ്ചിന് അന്പലവയൽ പള്ളിയിൽനിന്നു എടക്കലിലേക്ക് പ്രദക്ഷിണം.
7.45ന് ഫാ.ഷിബു ജോണ് തെക്കേപറന്പിൽ കിഴക്കേതിലിന്റെ കാർമികത്വത്തിൽ വചന ശുശ്രൂഷ. ആറിന് രാവിലെ ഒന്പതിന് ഫാ.ഷിബു ജോണിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചനശുശ്രൂഷ. 11ന് അന്പുകുത്തിയിലേക്ക് പ്രദക്ഷിണം.12ന് ആശീർവാദം, നേർച്ചഭക്ഷണം, കൊടിയിറക്കൽ.