രക്തദാന ക്യാപ് നടത്തി
1596296
Wednesday, October 1, 2025 8:33 AM IST
മാനന്തവാടി: തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിലെ തിരുനാളിന് മുന്നോടിയായി മോർ ബേസിൽ യൂത്ത് അസോസിയേഷന്റെയും ടീം ജ്യോതിർഗമയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിൻസണ്‍ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാന സന്ദേശം നൽകി.
പള്ളി ട്രസ്റ്റി സി.എം. എൽദോ, സെക്രട്ടറി ബേസിൽ ജോർജ്, യൂത്ത് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി ജിൻസി ബെന്നി കട്ടകമേൽപ്പുറത്ത്, ഭദ്രാസന വൈസ് പ്രസിഡന്റ് ബിനോയ് ഐസക്, മലബാർ ഭദ്രാസന കൗണ്‍സിൽ അംഗം ധന്യ ബിജു, യൂത്ത് അസോസിയേഷൻ മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, യൂണിറ്റ് ട്രഷർ ജിന്റോ മംഗലത്ത്, മിഥുൻ എൽദോ, ലീന റോയ്, അബിൻ വർഗീസ്, അജീഷ് വരന്പേൽ എന്നിവർ പ്രസംഗിച്ചു. നിരവധി ആളുകൾ രക്തം ദാനം ചെയ്തു. എല്ലാ വർഷവും തിരുനാളിന്റെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു വരുന്നുണ്ട്.